ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മാർച്ച് 22, വെള്ളിയാഴ്‌ച

തന്റേതല്ലാത്ത ചില കാരണങ്ങള്‍.......

തന്റേതല്ലാത്ത ചില കാരണങ്ങളാല്‍
ഞാന്‍ ബന്ധമൊഴിയുകയാണല്ലോ...
എന്തോ പറയാനായി നിങ്ങളും
ചുണ്ടൊന്നനക്കിയില്ലേ...?
വേണ്ട......വേണ്ട....
പച്ചനെല്ലിക്ക പോലുപദേശം
എനിക്കിപ്പോഴും കയ്ചുകേറുമല്ലോ

പൊറുക്കുക നിങ്ങള്‍
നിങ്ങള്ക്കും ഈ ഗതി വന്നാലേ
നിങ്ങളും പഠിക്കൂ.......
എല്ലാം ഞാനെന്നേ .....
തീരുമാനിച്ചുറപ്പിച്ചതാണേ

എന്തെല്ലാം കേട്ടു...... 
എന്തോരം തീ തിന്നിനി
വയ്യേ..വയ്യ....... 
 എന്തോ അബദ്ധത്തിന്
മന്ദനെന്നറിയാതൊരുവനു മുന്നില്‍
തലകുമ്പിട്ടു നിന്നു കൊടുത്തന്നു
മുതല്‍ ഞാന്‍ വെന്തു നീറി
കഴിയുകയായിരുന്നല്ലോ...?

അന്നു കുരുങ്ങിയോരാക്കുരുക്ക്
അഴിക്കാന്‍ നോക്കും തോറും
പിന്നെയും കുരുങ്ങി കുരുങ്ങി....
എന്നെ മുറുക്കി ശ്വാസം മുട്ടിച്ച്
പൊട്ടിച്ചെറിഞ്ഞു കളയുകയല്ലാതെ
മറ്റൊരു വഴിയുമില്ല്ലല്ലോ.....

എന്താണ് കുഴപ്പമെന്നാലോചിച്ച്
ഉദ്വേഗം മുറ്റി നിങ്ങള്‍ പിന്നെയും
എന്നോടെന്തോ ചോദിക്കാനാഞ്ഞല്ലോ..
എല്ലാം തുറന്നങ്ങ് പറയാനൊക്കുമോ..?

എന്താണ് കുഴപ്പം....
ഭര്ത്താവ് സുന്ദരനല്ലേ..... ?
ശാന്തശീലന്‍.....
ആഢ്യത്വമുണ്ടാറടിപ്പൊക്കവുമുണ്ടല്ലോ..
ആറക്ക ശമ്പളമുണ്ട്
ആഡംബരക്കാറുമുണ്ടല്ലോ....
കള്ളു കുടിയില്ല
അന്യപെണ്ണുങ്ങളുടെ
 ദേഹത്തൊളിഞ്ഞു നോട്ടമില്ല
തെല്ലുപോലും..... !
അമ്മായിയമ്മയൊന്നുളളത്
കൂടെയുമല്ലല്ലോ താമസം...
പിന്നെന്താണ് കുഴപ്പം
പെണ്ണല്ലേ..എല്ലാം ഉള്ളുതുറന്നങ്ങ്
പറയുവാന്‍ കഴിയുമോ...?

പറയാതിനിവയ്യ
കൊട്ടും കുരവയുമായി
കല്യാണം കഴിഞ്ഞിട്ടേഴട്ട്
മാസങ്ങളായല്ലോ... ?
അന്നതിന്‍ പിറ്റേയാഴ്ച മുതല്‍
ബന്ധുജനങ്ങളും, കൂട്ടത്തില്‍ നിങ്ങളും
ചോദിക്കുന്നതല്ലേ
എന്തുണ്ട്......  വിശേഷം വല്ലതും..?
എന്തു വിശേഷം... ?
അന്നു കൊട്ടിയോരാ, താലിച്ചരടിന്റെ
ബന്ധമതൊന്നല്ലാതെ
ഞങ്ങള്‍ തമ്മില്‍
ഒരു കുന്തവുമുണ്ടായിട്ടില്ല
ഇന്നേവരെ...... !
പിന്നെന്തു വിശേഷം....?
എല്ലാം കേട്ടിട്ട്...
എന്തോ വഷളച്ചിരി മറയ്ക്കുവാന്‍
നിങ്ങളും പാടു പെടുകയാണല്ലോ..
എന്തുമായിക്കൊളളട്ടെ
ചെന്തീപോലെ ജ്വലിക്കും യൌവനത്തില്‍
ഇന്ദ്രിയ താപമില്ലാത്തവനെ
പിന്നെന്തിനു വെറുതേ ചുമക്കണം.. ?

ഞാന്‍ ബന്ധമൊഴിയുകയാണല്ലോ
ചിന്തയില്‍ പോലും, വിരല്‍ തുറിപ്പിച്ചെന്റെ
നേരെ ചൂണ്ടരുതേ നിങ്ങള്‍ .....
( ഇതിലെ കഥാനായികയ്ക്ക് നിങ്ങളുടെ വക ഫ്രീ ഉപദേശം വല്ലതും........ ?) 
ഇതില്‍ ചേര്ത്തിരിക്കുന്ന ചിത്രത്തിന് ഗൂഗിള്‍, പിക്കാസയോട് കടപ്പാട്

12 അഭിപ്രായങ്ങൾ:

  1. എന്തോരം തീ തിന്നിനി.....
    എന്താ പ്രശ്നം എന്ന് നായികേ നിനക്ക് മാത്രമേ അറിയൂ, അപ്പോൾ കണ്ട്, അറിഞ്ഞ്, വേണ്ടത് ചെയ്തുകൊള്ളുക. ചോറ് തിന്നിനാ, ഇല്ലെങ്കിൽ അത് നടക്കട്ടെ.
    ഭാവുകങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  2. “തന്റേതല്ലാത്ത കാരണത്താല്‍“ പരസ്യങ്ങള്‍ ഇപ്പോള്‍ അധികരിയ്ക്കുന്നുണ്ട്

    (ഇടയ്ക്ക് കവിതാശൈലിയൊന്ന് മാറ്റി ഒരു പരീക്ഷണമായാലോ....?)

    മറുപടിഇല്ലാതാക്കൂ
  3. രണ്ട് ഭാഗത്ത്യേം ചെയ്തീള് കാണാത്യം കേക്കാത്യം ഞാനെന്ത പറയ്യ്യാ ന്‍റെകുട്ടി?
    ഷ്ടല്ല്യാണ്ട് മുതുനെല്ലിയ്‌ക്ക തീറ്റിക്കാനൊട്ട് മ്ന്‍സ്സും വരണില്ല്യ.പ്പൊ ന്താ ചിയ്യാ?!!

    നന്നായിട്ടെഴുതിയിരിക്കുന്നു.ഇഷ്ടപ്പെട്ടു.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. പെണ്ണ് കെട്ടിയിട്ടില്ല.. മൈൻഡ് ഔട്ട് ആക്കല്ലേ എന്റെ പൊന്ന് അനു രാജേ....

    നന്നായി കവിത . കേട്ടോ ..?

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. വരികൾ നന്നായിരുന്നു.
    ഉപദേശിക്കാൻ ഉപദേശങ്ങൾ ഒന്നും ബാകിയില്ല.. കഥാനായികക്ക് നമ്മൾ ഉപദേശം നൽകിയാൽ അത് പുരുഷ മേധാവിത്വത്തിന്റെ ആണിക്കല്ലാകും..:)

    മറുപടിഇല്ലാതാക്കൂ
  6. നെല്ലിക്ക തന്നിട്ട് എന്ത് കാര്യം എന്റെ പാവം കുട്ടീ.
    ജാതകമല്ല നോക്കേണ്ടത്..ആദ്യം ഡോക്ടറുടെ ഒരു സര്ടിഫികറ്റ് വാങ്ങീട്ടു അതങ്ങ് കോടതീൽ കൊടുക്ക്‌. അല്ലാതിപ്പോ വേറെ എന്ത് നെല്ലിക്കയാണ് തരുക?
    നന്നായി ഈ രചന...
    ആശംസകൾ അനുരാജ്

    മറുപടിഇല്ലാതാക്കൂ
  7. സൗഗന്ധികത്തിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു .....


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  8. ഒന്ന് കോമ്പ്രമൈസ് ചെയ്യൂ ,ക്ഷമയോടെ കാത്തിരിക്കൂ ,എല്ലാം ശരിയാവും .( ചുമ്മാ ഒരു ഉപദേശം ...കാശു മുടക്കൊന്നുമില്ലല്ലോ )

    മറുപടിഇല്ലാതാക്കൂ
  9. ഒരു ഗൈനക്കിന് തീര്ക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ.. ഒരു ദാമ്പത്യം രക്ഷപെടട്ടെ തെരഞ്ഞെടുത്ത വിഷയങ്ങള എല്ലാം ഒന്നിനൊന്നു മിച്ചം തന്നെ
    ഇത്ര ഗുരുതര പ്രശ്നം എന്ത് മനോഹരമായി അവതരിപ്പിച്ചു ആശംസകൾ
    ഈ പരകായ പ്രവേശം സമ്മതിച്ചു തന്നിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം
    കുഴപ്പമില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ